റിയാദ്: 2030 ഓടെ രാജ്യത്തേക്ക് 100 മില്യണ്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക മാത്രമല്ല, ഒരു മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ...
റിയാദ്: 2030 ഓടെ രാജ്യത്തേക്ക് 100 മില്യണ്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക മാത്രമല്ല, ഒരു മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും 49 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ ലഭ്യമാക്കുന്ന പദ്ധതി സൗദി വിനോദ സഞ്ചാര ദേശീയ പൈതൃക കമ്മീഷന്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി സൗദിയില്‍ ഇപ്പോള്‍ സഞ്ചാരികളുടെ പ്രവാഹമായി.
വിസ ഡോട്ട് വിസിറ്റ് സൗദി ഡോട്ട് കോം എന്ന പോര്‍ട്ടല്‍ വഴി വിസയ്ക്കുള്ള അപേക്ഷ അയച്ച് പണം അടച്ചാല്‍ ഇപ്പോള്‍ ഇ-മെയിലില്‍ വിസ കിട്ടും.
സിങ്കില്‍ എന്‍ട്രി വിസയില്‍ വരുന്നവര്‍ക്ക് 30 ദിവസവും, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒന്നിലധികം തവണയും സൗദിയില്‍ സന്ദര്‍ശാനുമതിയുണ്ട്.
എന്നാല്‍, സഞ്ചാരികള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി തങ്ങാന്‍ അനുവാദമില്ല.
മാത്രമല്ല, ഇതോടൊപ്പം ലോക ടൂറിസം ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും സൗദി ഭരണകൂടം ആരംഭിച്ചു കഴിഞ്ഞു.
Keywords: Saudi, Visiting Visa, Online,
COMMENTS