പാട്‌ന: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ചതിനെത്തുടര്‍ന്ന് രാജ്യ ദ്രോഹക്കുറ്റം ചുമത...
പാട്‌ന: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ചതിനെത്തുടര്‍ന്ന് രാജ്യ ദ്രോഹക്കുറ്റം ചുമത്തി അടൂര്‍ ഉള്‍പ്പെടെയുളള 49 സെലിബ്രിറ്റികള്‍ക്കെതിരെയെടുത്ത കേസ് ബീഹാര്‍ പൊലീസ് റദ്ദു ചെയ്തു.
സുധീര്‍ കുമാര്‍ ഓജയുടെ പരാതിയിന്മേല്‍ മണിരത്‌നം, അടൂര്‍, രേവതി, അനുരാഗ് കശ്യപ്, സൗമിത്ര ചാറ്റര്‍ജി, നസറുദ്ദീന്‍ ഷാ, അശോക് വാജ്‌പേയി, ജെറി പിന്റോ, ടി.എം. കൃഷ്ണ റൊമിലാ ഥാപ്പര്‍ ഉള്‍പ്പെടെയുള്ള 49 പേര്‍ക്ക് എതിരെ രാജ്യ ദ്രോഹകുറ്റം ചുമത്തി സെപ്റ്റംബര്‍ 03 നാണ് ബീഹാര്‍ സാദര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍, ഇപ്പോള്‍ പരാതിക്കാരന് മതിയായ തെളിവുകള്‍ ഹാജരാക്കന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് റദ്ദ് ചെയ്യാന്‍ മുസഫര്‍പൂര്‍ എസ്.എസ്.പി. മാനോജ് കുമാര്‍ സിന്‍ഹ ഉത്തരവിട്ടു.
മാത്രമല്ല, രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
Keywords: Narendra Modi, Letter, Reject, Adoor, FIR, Bihar
COMMENTS