തിരുവനന്തപുരം : വാളയാര്‍കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍. രാജേഷിനെ തത് സ്ഥാനത്തുനിന്നു പുറത്ത...
തിരുവനന്തപുരം : വാളയാര്‍കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍. രാജേഷിനെ തത് സ്ഥാനത്തുനിന്നു പുറത്താക്കി.
പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരകള്‍ക്കു വേണ്ടി നില്‌ക്കേണ്ടയാള്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായത് വന്‍ വിവാദമായിരുന്നു. ഇതു സിപിഎമ്മിനും ഏറെ മാനക്കേടുണ്ടാക്കി.
പീഡനകേസിലെ പ്രതികളെ വെറുതെ വിട്ടതും വലിയ വിവാദമായിരുന്നു. തെളിവു ഹാജരാക്കാന്‍ കഴിയാത്തതിനെതുടര്‍ന്നായിരുന്നു പ്രതികളെ കോടതി വെറുതെ വിട്ടത്.
പാര്‍ട്ടിക്കും സര്‍ക്കാരിനും ഏറെ നാണക്കേടുണ്ടാക്കിയ കേസില്‍ അപ്പീലിന് പോകാന്‍ പൊലീസിനോടു നിര്‍ദ്ദേശിച്ചിരിക്കുകയാണ് സര്‍ക്കാര്‍.പൊലീസ്.
Keywords: Valayar Rape Killing, CPM, Police, N Rajesh
COMMENTS