കൊച്ചി: ആദ്യമായി ഒരു ട്രാന്‍സ്ജന്‍ഡര്‍ സംഗീത സംവിധാനം ചെയ്ത 'വേട്ടനഗര'ത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് കൊച്ചിയില്‍ വച്ച് സംവിധായകന...
കൊച്ചി: ആദ്യമായി ഒരു ട്രാന്‍സ്ജന്‍ഡര്‍ സംഗീത സംവിധാനം ചെയ്ത 'വേട്ടനഗര'ത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് കൊച്ചിയില്‍ വച്ച് സംവിധായകന്‍ എം. പത്മകുമാര്‍ നിര്‍വ്വഹിച്ചു.
കെ.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ അജിനിത്യയുടെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന വേട്ടനഗരത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ട്രാന്‍സ്ജന്‍ഡറായ ഹന്നയാണ്.
സിനിമയുടെ ഛായഗ്രഹണം അനില്‍ വിജയ്, പ്രോജക്ട് ഡിസൈസര്‍ കൃഷ്ണകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചേമ്പ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗിരീഷ് സത്യ.
ഒരു ഹര്‍ത്താല്‍ രാത്രിയില്‍ അപരിചിതമായ ഒരു നഗരത്തില്‍പ്പെട്ടുപോകുന്ന പെണ്‍കുട്ടിയുടെ സംഘര്‍ഷഭരിതമായ സംഭവവികാസങ്ങാണ് വേട്ടനഗരമെന്ന ചിത്രത്തിന്റെ പ്രമേയം.
ഒക്ടോബര്‍ അവസാനത്തോടെ വേട്ടനഗരത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തര്‍ പറഞ്ഞു.
Keywords: Vettanagaram, Hanna, K.K. Productions, Aji Nithya, M. Padmakumar
COMMENTS