1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയ കഥയുടെ പശ്ചാത്തലത്തില്‍ കബീര്ഖാന് സംവിധാനം ചെയ്യുന്ന '83' യുടെ ചിത്രീകര...
1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയ കഥയുടെ പശ്ചാത്തലത്തില്‍ കബീര്ഖാന് സംവിധാനം ചെയ്യുന്ന '83' യുടെ ചിത്രീകരണം പൂര്‍ത്തിയായി.
ക്രിക്കറ്റിലെ നായകനായിരുന്ന കപില്‍ദേവിനെ അവതരിപ്പിക്കുന്നത് വെള്ളിത്തിരയിലെ നായകന് രണ്‍വീര്‍ സിംഗാണ്.
മാത്രമല്ല, കപില്‍ ദേവിന്റെ ഭാര്യയായ റോമിയുടെ വേഷം ചെയ്യുന്നത് രണ്‍വീറിന്റെ ജീവിതത്തിലെ നായികയായ ദീപിക പദുകോണും.
'83' ന്റെ ചിത്രീകരണം പൂര്‍ത്തിയായതിന്റെ ആഘോഷ പരിപാടിയില്‍ ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍ സിംഗും, ദീപികയും സ്വയം മറന്ന് നൃത്തം വച്ചു.
സഞ്ജയ് ലീല ബന്‍സാലിയുടെ പ്രണയ ചിത്രമായ 'ബാജേ റാവോ മസ്താനി' ക്ക് ശേഷം ഇരുവരും വെള്ളിത്തിരയില്‍ താരജോഡികളായി എത്തുന്ന ചിത്രമാണ് '83'.
ചിത്രത്തിന്റെ ആഘോഷ പാര്‍ട്ടിയില്‍ കബീര്‍ ഖാന്, ഭാര്യ മിനി മധുര്, വര്ജ നടിയദ്വാലാ, അമ്മി വിര്‍ക്, സാഹില്‍ കട്ടാര്‍, ജീവ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Keywords: 83, Kapil Dev, Ranveer Singh, Deepika Padukone, Kabir Kahan
COMMENTS