യുവാവിന്റെ പാന്‍സിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ സംഭവത്തില്‍ ഫോണ്‍ നിര്‍മ്മിച്ച കമ്പനി ഒരു ലക്ഷം രൂപ ന...
യുവാവിന്റെ പാന്‍സിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ സംഭവത്തില്‍ ഫോണ്‍ നിര്‍മ്മിച്ച കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്ത തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു.
മാത്രമല്ല, വിപണിയില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനികള്‍ ബാദ്ധ്യതരാണെന്നും ഫോറം വ്യക്തമാക്കി.
ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ പരാതിയിന്മേലാണ് ഉപഭോക്ത തര്‍ക്കപരിഹാര ഫോറത്തിന്റെ ഈ ഉത്തരവ്.
1559 രൂപ കൊടുത്തുവാങ്ങിയ ഫോണ്‍ ഏഴ് മാസത്തിനുള്ളില്‍ പൊട്ടിത്തെറിച്ച് ആഴചകളോളം ജോസഫ് ടോമി ചികിത്സ തേടിയിരുന്നു.
തുടര്‍ന്നാണ് ഇദ്ദേഹം നിയമപോരാട്ടം തുടങ്ങിയത്.
Keywords: Mobile Phone Explosion, Injuries, Compensation
COMMENTS