മൈഗ്രേൻ രോഗികള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസഹ്യമായ തലവേദന. എന്നാല്‍, വേദനയ്ക്ക് പലരും പരിഹാരമായി ആശ്രയിക്കുന്നത് ഡോക്ടര്‍...
മൈഗ്രേൻ രോഗികള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസഹ്യമായ തലവേദന.
എന്നാല്‍, വേദനയ്ക്ക് പലരും പരിഹാരമായി ആശ്രയിക്കുന്നത് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതോ, അല്ലെങ്കില്‍ സ്വയം ഡോക്ടറായി മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് വാങ്ങി കഴിക്കുന്ന വേദന സംഹാരികളെയാണ്.
എന്നാല്‍, ഇത്തരം മരുന്നുകളുടെ ഉപയോഗം താത്ക്കാലിക ഫലത്തേക്കളുപരി കലക്രമേണ പാര്‍ശ്വഫലങ്ങളാകും സമ്മാനിക്കുക.
മൈഗ്രെയിന്‍ എന്നാല്‍, മരുന്ന് എന്ന ശീലം അല്‍പ്പമൊന്ന് മാറ്റി ഈ ഗൃഹ മാര്‍ഗ്ഗളൊന്ന് പരീക്ഷിച്ച് നോക്കൂ...
* അമിതമായ ഉറക്കവും, ഉറക്കമില്ലായ്മയും ഒരുപോലെ മൈഗ്രേന് കാരണമാകാം. അതിനാല്‍ കൃത്യമായ ഉറക്കം ശീലമാക്കുക.
* ഇഞ്ചിയില്‍ നാരങ്ങ ചേര്‍ത്ത് ജ്യൂസാക്കി കുടിക്കുക.
* കറുവപ്പട്ട അരച്ച് അല്‍പ്പം വെള്ളം ചേര്‍ത്ത് നെറ്റിയില്‍ തേയ്ക്കുക.
* കട്ടന്‍ ചായയില്‍ ഇഞ്ചിനീരും, നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുക.
* മഗ്നീഷ്യം ധാരളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
* മദ്യം ഒഴിവാക്കുക.
* മൈഗ്രെയിനെ ഉത്തേജിപ്പിക്കുന്ന ഗന്ധമുള്ള ചില പെര്‍ഫ്യൂമുകള്‍ ഒഴിവാക്കുക.
* ടെന്‍ഷനകറ്റി സന്തോഷപ്രദമായ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക
Keywords: Migraine, Remedies, Karuva patta, Ginger, Lemon
COMMENTS