ന്യൂഡല്‍ഹി: ബാലക്കോട്ടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് പിന്നാലെ ഫെബ്രുവരി 27 ന് പാക് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തൊടുത്ത...
ന്യൂഡല്‍ഹി: ബാലക്കോട്ടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് പിന്നാലെ ഫെബ്രുവരി 27 ന് പാക് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തത് സ്വന്തം എം.ഐ 17 എന്ന ഹെലികോപ്റ്റര്‍.
സംഭവത്തില്‍ 06 വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
എം.ഐ 17 എന്ന ഹെലികോപ്റ്ററില്‍ ശത്രുവിമാനമാണോ, അല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള സംവിധാനം ഓഫായിക്കിടന്നതിനാല്‍ ഗ്രൗണ്ട് സ്റ്റാഫുമായുള്ള കൃത്യമായ ആശയവിനിമയത്തിനാകാതെ ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ച് മിസൈല്‍ അയയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിംഗ് ഭദോരിയ വ്യക്തമാക്കി.
മാത്രമല്ല, സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പതല നടപടിയും അച്ചടക്ക നടപടിയുമെടുത്തതായി അദ്ദേഹം വ്യോമസേന മേധവി പറഞ്ഞു.
Keywords: Air Force Chief Rakesh Kumar Singh Bhaduria, MI 17 Helicopter, Sreenagar
COMMENTS