ന്യൂഡല്‍ഹി: കൊച്ചി മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ് ളറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍ ഒരു ഭേദഗതിയും വരുത്തില്ലെന്ന...
ന്യൂഡല്‍ഹി: കൊച്ചി മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ് ളറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍ ഒരു ഭേദഗതിയും വരുത്തില്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.
ഫ് ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവ് പുറപ്പെടുവിച്ചത്.പൊളിക്കുന്നതിന് ഒരാഴ്ച കൂടി നീട്ടിനല്‍കണമെന്ന ആവശ്യവുമായാണ് ഉടമകള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
സമയം നീട്ടി നല്‍കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അഭിഭാഷകന്‍ മാത്യൂ നെടുമ്പാറ ചൂണ്ടിക്കാട്ടി. ഫ് ളാറ്റ് പൊളിച്ചാല്‍ തന്റെ കക്ഷികള്‍ എവിടേക്കു പോകുമെന്ന് മാത്യൂ നെടുമ്പാറ ചോദിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.
കൂടുതല്‍ വാദിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും സമയപരിധിയില്‍ ഒരു മണിക്കൂര്‍ പോലും നീട്ടിനല്‍കാനാകില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
അഭിഭാഷകരോടു കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. കോടതിക്കകത്ത് ശബ്ദം വയ്ക്കരുതെന്നും കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പും നല്‍കി.
Keywords: Maradu, Flat Case
COMMENTS