കൊച്ചി : മരടിലെ അനധികൃത നിര്‍മാണ വിവാദത്തില്‍ പെട്ട ഫ് ളാറ്റുകള്‍ ഒഴിയാന്‍ ഉടമകള്‍ക്ക് നല്‍കിയ സമയ പരിധി രാത്രി 12 മണിവരെ നീട്ടിയെങ്കില...
കൊച്ചി : മരടിലെ അനധികൃത നിര്‍മാണ വിവാദത്തില്‍ പെട്ട ഫ് ളാറ്റുകള്‍ ഒഴിയാന്‍ ഉടമകള്‍ക്ക് നല്‍കിയ സമയ പരിധി രാത്രി 12 മണിവരെ നീട്ടിയെങ്കിലും പകരം താമസസൗകര്യം കിട്ടാതെ ഒഴിയില്ലെന്ന നിര്‍ബന്ധത്തില്‍ താമസക്കാര്‍.
രാത്രി പന്ത്രണ്ടു മണിവരെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുനല്കി. അന്തേവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു.ഒഴിയാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഇന്നു വൈകിട്ട് അഞ്ചു മണി ആയിരുന്നു. ഇതു പിന്നീട് നീട്ടി രാത്രി പന്ത്രണ്ടുവരെയാക്കുകയായിരുന്നു. മൊത്തം ഫഌറ്റുകളിലെ 328 അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് 103 കുടുംബങ്ങള്‍ മാത്രമാണ് ഇതുവരെ ഒഴിഞ്ഞുപോയത്. ഇവരില്‍ അധികവും വാടകക്കാരായിരുന്നു.
ഇന്ി 205 അപ്പാര്‍ട്ട്െന്റുകള്‍ ഒഴിയാനുണ്ട്. ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. നീട്ടിയ സമയം മതിയാകില്ലെന്നും കൂടുതല്‍ സമയം വേണമെന്നും ഫ് ളാറ്റ് ഉടമകള്‍ പറഞ്ഞു. ഒഴിയാനുള്ള സമയപരിധി 16 വരെ നീട്ടണമെന്നും വീട്ടു സാധനങ്ങള്‍ താഴെയിറക്കാന്‍ ലിഫ്റ്റ് സൗകര്യം കുറവാണെന്നും ചൂണ്ടിക്കാട്ടി. ഒഴിപ്പിക്കലിനെതിരെ ഫ് ളാറ്റ് ഉടമകളുടെ പ്രതിഷേധം തുടരുകയാണ്.
ഒഴിയാതെ നിവൃത്തിയില്ലെന്ന് മരട് നഗരസഭ അറിയിച്ചു. മാറിത്താമസിക്കാനുള്ള ഫ്‌ളാറ്റുകളുടെ പട്ടിക കിട്ടിയിട്ടുമില്ല. അതിനാല്‍ ഒഴിയുന്നവര്‍ എവിടെ താമസിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല.
എ.സി.പി ലാല്‍ജിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഉടമകള്‍ ചെറുത്തുനിന്നാല്‍ പൊലീസ് നടപടി ഉണ്ടായേക്കും.
ഈ മാസം ഏഴിനകം ഫ് ളാറ്റുകള്‍ പൊളിക്കാന്‍ കമ്പനികളുമായി കരാര്‍ ഒപ്പിടും. 11ന് പൊളിക്കല്‍ നടപടി തുടങ്ങാനാണ് തീരുമാനം.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. പൊളിക്കുക വഴി സമീപവാസികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Keywords: Marau, Flat Case, Supreme Court, Kochi
COMMENTS