കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. ഫ്ലാറ്റുകളിൽ ഒന്നിന...
കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കുമെന്ന് സൂചന.
ഫ്ലാറ്റുകളിൽ ഒന്നിന്റെ നിർമ്മാണം നടത്തിയ ഹോളി ഫെയ്ത്ത് കമ്പനിയുടെ ഉടമ സാനി ഫ്രാൻസിസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫ്, പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായിരുന്ന പി യു ജോസഫ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ഇവർക്ക് പുറമേ വലിയൊരു സംഘം ഫ്ലാറ്റ് അഴിമതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. വരും ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് ഇവരുടെ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ചില വകുപ്പുകൾ കൂടി ചുമത്തുന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.
കോടതിയുടെ നിർദ്ദേശവും ഇടപെടലും ഉള്ളതുകൊണ്ട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ മുന്നോട്ടുപോകാനാണ് തീരുമാനം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടെന്നും സൂചനയുണ്ട്.
Keywords: Maradu flat case, Alpha Venture, Crime

COMMENTS