കോഴിക്കോട് : കയ്പമംഗലത്ത് പെട്രോൾ പമ്പ് ഉടമ മനോഹരനെ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിൽ പ്രതികളായ മൂന്ന് യുവാക്കൾ അറസ്റ്റ...
കോഴിക്കോട് : കയ്പമംഗലത്ത് പെട്രോൾ പമ്പ് ഉടമ മനോഹരനെ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിൽ പ്രതികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ.
കയ്പമംഗലം സ്വദേശികളായ സിയോൺ, അനസ്, അൻസാർ എന്നിവരാണ് അറസ്റ്റിലായത്. പെട്രോൾ പമ്പിൽ നിന്ന് രാത്രി വീട്ടിലേക്ക് വരികയായിരുന്ന മനോഹരൻ.
പമ്പിലെ കളക്ഷൻ തുക മനോഹരന്റെ പക്കൽ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പ്രതികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി വകവരുത്തിയത് .
മനോഹരനെ തട്ടിക്കൊണ്ടു പോകുന്നതിനു രണ്ട് ദിവസം മുൻപേ തന്നെ പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇതനുസരിച്ച് കളിത്തോക്കും വായിൽ ഒട്ടിക്കുന്നതിന് പ്ലാസ്റ്ററും ഉൾപ്പെടെ കരുതിയിരുന്നു.
പ്രതികൾ ടൂവീലർ മനോഹരന്റെ കാറിൽ കൊണ്ടടിച്ച് മനപ്പൂർവ്വം അപകടം സൃഷ്ടിക്കുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പ്രതികൾ ഒരു വശത്തേക്ക് തള്ളിമാറ്റി മനോഹരനോടു തോക്കു ചൂണ്ടി പണം ആവശ്യപ്പെട്ടു.
പണം ബങ്കിലാണെന്നും കൈവശമില്ലെന്നും പറഞ്ഞപ്പോൾ മനോഹരനെ അതേ കാറിൽ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
രണ്ടുമണിക്കൂറോളം ഇങ്ങനെ കൊണ്ടുനടന്നു മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം ഒന്നും കണ്ടെത്താനാവാതെ വരികയും മനോഹരൻ ബഹളം വയ്ക്കയും ചെയ്തപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം.
മരിച്ചതോടെ മൃതദേഹം ഗുരുവായൂരിൽ പാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ കാർ അങ്ങാടിപ്പുറത്ത് ഉപേക്ഷിച്ച ശേഷം നാട്ടിലേക്ക് തിരികെ വരികയായിരുന്നു.
പല സ്ഥലങ്ങളിൽ നിന്നുള്ള ഉള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് അനായാസം എത്തിയെന്ന് ഡിഐജി സുരേന്ദ്രൻ പറഞ്ഞു.
പ്രതികളെക്കുറിച്ച് നേരത്തെ തന്നെ പോലീസിന് വ്യക്തമായ വിവരം കിട്ടുകയും അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords Manoharan, Murder case

COMMENTS