പാട്‌ന: രാജ്യത്തെ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 50 ഓളം പ്രമുഖര്‍...
പാട്‌ന: രാജ്യത്തെ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 50 ഓളം പ്രമുഖര്‍ക്കെതിരെ ബീഹാര്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ജൂലായില്‍ വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിരത്‌നം, അടൂര്‍ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, രേവതി, അപര്‍ണ്ണാ സെന്‍ തുടങ്ങി 50 തോളം പ്രമുഖര്‍ കത്തയിച്ചിരുന്നു.
എന്നാല്‍, ഈ കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനും, വിഘടന വാദത്തെ പിന്തുണയ്ക്കുവെന്ന് മാത്രമല്ല, പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ബീഹാര്‍ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ മുസഫര്‍ നഗര്‍ സി.ജെ.എം. കോടതിയില്‍ പരാതി നല്‍കി.
സുധീര്‍ കുമാര്‍ ഓജയുടെ പരാതിയിന്മേല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി കത്തയച്ച അടൂര്‍, മണിരത്‌നം, രേവതി ഉള്‍പ്പെടെയുള്ള 50 പേര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു.
ഇതേത്തുടര്‍ന്ന് കത്തയച്ചവര്‍ക്കെതിരെ രാജ്യദ്രോഹം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, പൊതുജനശല്യം, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ബീഹാര്‍ പൊലീസ് ഇപ്പോള്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
എന്നാല്‍, ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസമാണ് കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്നും, സാധാരണഗതിയില്‍ കത്തില്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും പരിഹാരം കാണാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും, പക്ഷേ, ഇവിടെപ്പോള്‍ കോടതിയുടെ ഈ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ കടന്നാക്രമിക്കുന്നതിന് തുല്യമാണെന്നും എ.എഫ്.ഐ.ആര്‍ നടപടികള്‍ക്കെതിരെ അടൂര്‍ പ്രതികരിച്ചു.
Keywords: PM. Narendra Modi, Adoor, Letter, FIR
 



 
							     
							     
							     
							    
 
 
 
 
 
COMMENTS