ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്.എന്‍.സി. ലാവലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് സുപ്രീം കോടതി ...
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്.എന്‍.സി. ലാവലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല.
എന്നാല്‍, കേസ് ഒക്ടോബര്‍ രണ്ടാം വാരം പരിഗണിക്കുമെന്ന് ജസ്റ്റിസ് എന്‍.വി, രമണ അദ്ധ്യനായ ബെഞ്ച് വ്യക്തമാക്കി.
സി.ബി.ഐക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും, മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരായി.
ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കാരാറില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന ഹര്‍ജി നേരത്തെ ഹൈക്കോടതി പരിഗണിച്ചിരുന്നു.
എന്നാല്‍, 2017 ആഗസ്റ്റ് 23 ന് പിണറായി വിജയനെയും ഉദ്യോഗസ്ഥരായ കെ. മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് സി.ബി.ഐ.സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Suprem Court, Lavalin Case, CM, Pinaray Vijayan
COMMENTS