ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിജുമേനോന്‍ - നിമിഷ സജയന്‍ ചിത്രം നാല്പത്തിയൊന്നിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ എല...
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിജുമേനോന്‍ - നിമിഷ സജയന്‍ ചിത്രം നാല്പത്തിയൊന്നിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ എല്‍. ജെ. ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.
ലാല്‍ ജോസ് ചിത്രത്തില്‍ ആദ്യമായി നായകനാകുന്നതിനോടൊപ്പം ബിജുമേനോനും, നിമിഷയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ നാല്പത്തിയൊന്നില്‍ ബിജുവിനെയും നിമിഷയെയും കൂടാതെ ഇന്ദ്രന്‍സും, സുരേഷ് കൃഷ്ണയും പ്രധാന വേഷങ്ങളില്‍ എത്തും.
കണ്ണൂരിലെ സാമൂഹ്യ ജീവിതത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ശബരിമലയുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.
ഇടത് മനോഭാവമുളള രണ്ട് വ്യക്തികള്‍ ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നതും അനുബന്ധ പ്രശ്‌നങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.
പുതുമുഖം പി.ജി. പ്രഗീഷി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാലയാണ്.
എഡിറ്റിങ് രഞ് ജന്‍ എബ്രഹാമും, സൗണ്ടി ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വ്വഹിക്കുന്ന നാല്പത്തിയൊന്നിന്റെ കോസ്റ്റിയൂമര്‍ സമീറ സനീഷാണ്.
എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം എല്‍,ജെ. ഫിലിംസ് റിലീസിങ്ങിനെത്തിക്കും.
Keywords: Lal Jose, Biju Menon, Nimisha Sajayan,
COMMENTS