കോഴിക്കോട്: കൂടത്തായി കൂട്ടമരണക്കേസിലെ പ്രതികളായ ജോളി, ജോളിക്ക് സയനേഡ് എത്തിച്ചുകൊടുത്ത ബന്ധുവും ജുവലറി ജീവനക്കാരനുമായ മാത്യു, മാത്യുവി...
കോഴിക്കോട്: കൂടത്തായി കൂട്ടമരണക്കേസിലെ പ്രതികളായ ജോളി, ജോളിക്ക് സയനേഡ് എത്തിച്ചുകൊടുത്ത ബന്ധുവും ജുവലറി ജീവനക്കാരനുമായ മാത്യു, മാത്യുവിന് സയനേഡ് നല്‍കിയ സുഹൃത്തും സ്വര്‍ണപ്പണിക്കാരനുമായ പ്രദീപ്കുമാര്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.
പതിനാല് വര്‍ഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ ആറ് പേര്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തിലാണ് മരുമകളും മുഖ്യ പ്രതിയുമായ ജോളി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.മരിച്ച ആറു പേര്‍ക്കും ജോളി ഭക്ഷണത്തില്‍ സയനേഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മാത്യുവിന് സയനേഡ് എത്തിച്ചുകൊടുത്തത് സ്വര്‍ണപ്പണിക്കാരനായ പ്രദീപ്കുമാറാണ്. മരിച്ച ടോം തോമസിന്റെ മകന്‍ റോയി തോമസിന്റെ ഭാര്യയായിരുന്നു ജോളി. റോയിയുടെ മരണത്തിലാണ് ജോളി അറസ്റ്റിലായത്. മറ്റു കേസുകളില്‍ ജോളിയെ ബന്ധിപ്പിക്കാനുള്ള തെളിവുകളാണ് പൊലീസ് തിരയുന്നത്.
നേരത്തെ രണ്ടു തവണ ജോളിയെ ചോദ്യം ചെയ്തപ്പോഴും അവര്‍ സംഭവവുമായി ബന്ധമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ പൊലീസ് ആസൂത്രിതമായി കുടുക്കിയതോടെ ജോളി ഇന്നലെ ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തന്നെ കുറ്റം സമ്മതിച്ചു.
താന്‍ ഒറ്റയ്ക്കാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും എല്ലാ കൊലപാതകങ്ങളിലും തനിക്ക് പങ്കുണ്ടെന്നും ജോളി പൊലീസിനോട് സമ്മതിച്ചുവെന്നാണ് സൂചന.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ഒറ്റയ്ക്കാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നും കൂടത്തായി ടൗണിനടുത്തുള്ള കോടികളുടെ സ്വത്തുക്കള്‍ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നും ജോളി സമ്മതിച്ചു.
എന്നാല്‍, ഒറ്റയ്ക്കാണ് കൊലപാതകങ്ങള്‍ ചെയ്തതെന്ന വാദം അന്വേഷണസംഘം പൂര്‍ണമായി വിശ്വസിക്കുന്നില്ല. മറ്റാരുടെയോ സഹായം ജോളിക്കു ലഭിച്ചിട്ടുണ്ടാവാമെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനായി ഇനിയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
Keywords: Koodathayi, Crime, Murder, Death, Jolly
COMMENTS