കോഴിക്കോട്: വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണത്തില്‍ കൂടത്തായി മരണ പരമ്പരയുടെ മുഖ്യപ്രത...
കോഴിക്കോട്: വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണത്തില്‍ കൂടത്തായി മരണ പരമ്പരയുടെ മുഖ്യപ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.
മരണപരമ്പര ആസൂത്രണം ചെയ്ത മുഖ്യപ്രതി ജോളി, ജോളിയുടെ ബന്ധുവായ മാത്യു, മാത്യുവിന്റെ സുഹൃത്തും സ്വര്‍ണ്ണപ്പണിക്കാരനുമായ പ്രജൂകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
* 2002 ആഗസ്റ്റ് 22 ന് ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മ
* 2008 ആഗസ്റ്റ് 26 ന് ടോം തോമസ്
* 2011 സെപ്റ്റംബര്‍ 30 ന് ടോം തോമസിന്റെ മൂത്തമകന്‍ റോയി
* 2014 ഫെബ്രുവരി 24 ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായിരുന്ന എം.എം. മാത്യു (റോയിയുടെ മരണത്തില്‍ സംശയം ഉന്നയിച്ചവരില്‍ പ്രധാനിയായിരുന്നു മാത്യു)
* 2014 മെയ് 03 ന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ രണ്ടു വയസ് പ്രായമുള്ള മകള്‍ അല്‍ഫോണ്‍സ
* 2016 ല്‍ ജനുവരി 11 ന് ഷാജുവിന്റെ ഭാര്യ സിലി
ഇവരുടെ മരണസമാനകളില്‍ സംശയം തോന്നിയ മരിച്ച ടോം തോമസിന്റെ മകനും റോയിയുടെ സഹോദരനുമായ റോജോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം കല്ലറ പൊളിച്ച് ഭൗതീക ശരീരങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നശേഷം മാത്രമേ കേസിന്റെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുവെന്നാണ് പറഞ്ഞ പൊലീസ് ഇന്ന് രാവിലെ ജോളിയെ കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മാത്യവിനെയും പ്രജുകുമാറിനെയും കസ്റ്റഡിയിലെടുക്കുകയും ശേഷം മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
മുഖ്യപ്രതിയായ ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തത് ബന്ധുവുമായ മാത്യുവാണ്.
സയനൈഡ് ദാതാവ് മാത്യുവിന്റെ സുഹൃത്തും സ്വര്‍ണ്ണ പണിക്കാരനുമായ പ്രജുകുമാറാണ്.
മരിച്ച റോയിയുടെ ഭാര്യയായിരുന്ന ജോളി കുടുംബ സ്വത്തുക്കളെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഈ കൊലതാക പരമ്പരയ്ക്ക് നേതൃത്വം നല്കിയത്.
ഇതിനിടെ ജോളി രണ്ടാമത് ഷാജു എന്നയാളെ വിവാഹം കഴിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ മാധ്യമങ്ങളില്‍ കൊലപാതക പരമ്പരയുടെ വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ താന്‍ പിടിക്കപ്പെടുമെന്നു ഉറപ്പായതൊടെ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്‌റിയെയും വിട്ടയച്ചു.
പ്രതികളുടെ കുറ്റസമ്മതത്തോടെ ഭൗതീകാവശിഷ്ട സാമ്പിള്‍ ടെസ്റ്റിന്റെ റിസള്‍ട്ട് വരാന്‍ കാത്തുനില്‍ക്കാതെ പ്രതികളായ ജോളിയെയും, മാത്യുവിനെയും പ്രജുകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Koodathayil, Muder, Kozhikodc
COMMENTS