കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓരോ മണിക്കൂറും ഞെട്ടിക്കുന്ന വിവരങ്ങളാണ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. താമരശ്ശേരിയിലെ കൂടത...
കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓരോ മണിക്കൂറും ഞെട്ടിക്കുന്ന വിവരങ്ങളാണ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
താമരശ്ശേരിയിലെ കൂടത്തായി എന്ന കൊച്ചു ഗ്രമത്തിലെ ജോളി ഇപ്പോള്‍ കേരളത്തെ വിറപ്പിച്ച പെണ്‍ കൊലയാളിയായി മാറിയിരിക്കുകയാണ്.
വ്യത്യസ്ത കാരണങ്ങളാല്‍ 14 വര്‍ഷത്തിനിടെ ആറ് പേരെ കൊന്ന ജോളിക്ക് കൊലപാതകത്തില്‍ മാത്രമല്ല, സ്വത്ത് തട്ടിയെടുക്കാനും സഹായ ഹസ്തവുമായി ഗൂഢാലോചനയില്‍ ഒരു രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ വലിയൊരു സംഘത്തിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, സിലിയുടെ മരണത്തില്‍ ജോളിക്കുവേണ്ടി എല്ലാ സഹായങ്ങളുമൊരുക്കി മറ്റൊരാള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
മാത്രമല്ല, ജോളിയുടെ വീട്ടില്‍ മാത്യുവിനെ കൂടാതെ മറ്റൊരാള്‍ സ്ഥിരം വന്ന് പോകാറുണ്ടെന്ന് റോയിയുടെ സഹോദരി രഞ് ജു തോമസ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സംഭവ ദിവസം സിലി പോകാന്‍ ഇടയുള്ള സ്ഥലങ്ങളും സമയവും ഉള്‍പ്പെടെ കൃത്യമായി അറിയാമായിരുന്ന ആ വ്യക്തിയുടെ മുന്നറിയപ്പ് അനുസരിച്ചായിരുന്നു ജോളി കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും പൊലീസ് സംഘം അപ്പോള്‍ അത് അന്വേഷിക്കാതിരുന്നത് ജോളിക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ഉന്നതതല സമ്മര്‍ദ്ദത്താലാണെന്നാണ് പൊലീസിന്റെ അനുമാനം, അതേസമയം, കല്ലറകള്‍ തുറന്ന് പരിശോധന നടത്തിയ സമയം താന്‍ പിടിക്കപ്പെടുമെന്ന അവസ്ഥയിലും ജോളി ഈ രാഷ്ട്രീയ നേതാവിനെ സമീപിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
ജോളിക്കെതിരെ ഷാജുവിന്റെ മൊഴി; ഭാര്യയുടെയും, മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നു
ഷാജുവിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാദ്ധ്യതയെന്ന് സൂചന
ഭാര്യ സിലിയുടെയും, മകള്‍ അല്‍ഫോണ്‍സായുടെയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലായെന്ന് ചോദ്യത്തിന് നോ കമന്റ്‌സ് എന്നാണ് ഷാജു ആദ്യം മറുപടി പറഞ്ഞത്.
ഇതിനിടെ ഭാര്യയുടെ മരണത്തില്‍ ജോളിയുടെ പങ്കിനെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷാജുവിനെ ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. അതോടൊപ്പം ഷാജുവിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.
ആദ്യഘട്ടത്തില്‍ കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലായെന്ന് പറഞ്ഞുവെങ്കിലും എന്നാല്‍, ഇപ്പോള്‍ ജോളിയുടെ മൊഴിയുടെയും വ്യക്തമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സിലിയുടെയും അല്‍ഫോന്‍സയുടെയും മരണം കൊലപാതകമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ഷാജു പൊലീസിനോട് പറഞ്ഞു.
തന്നെയും, തന്റെയും സിലിയുടെയും മകനെയും ജോളി കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതിനാലാണ് ഇതുവരെ ഇക്കാര്യങ്ങളൊന്നും പറയാതിരുന്നതെന്നും, ജോളിയെ പേടിച്ച് മകനെ കൂടത്തായിലെ വീട്ടിലോ, താമരശ്ശേരി സ്‌കൂളിലോ ആക്കാതെ മറ്റൊരുടത്തേയ്ക്ക് മാറ്റിയിരിക്കുകയാണെന്നും ഷാജു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
മാത്രമല്ല, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും, പണമിടപാടുമായും ബന്ധപ്പെട്ട് ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടെന്നും ഷാജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍, എല്ലാ കുറ്റങ്ങളും ജോളിയില്‍ മാത്രം ചുമത്തി രക്ഷപ്പെടാനുള്ള തന്ത്രമാണോ ഷാജുവിന്റേതെന്ന് ക്രൈംബ്രാഞ്ചിന് സംശയമുണ്ട്.
അതേസമയം, ഇന്ന് തന്നെ ഷാജുവിനെ അറസ്റ്റ് ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് പ്രദേശിക രാഷ്ട്രീയ നേതാക്കളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസിന്റെ നിരീക്ഷണത്തില്‍
അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രദേശിക രാഷ്ട്രീയ നേതാക്കളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
* ടോം തോമസിന്റെ സ്വത്തുക്കള്‍ ജോളിയുടെ പേരിലാക്കി മാറ്റിയെഴുതിയ വ്യാജ വില്‍പ്പത്രത്തില്‍ സി.പി.എമ്മിന്റെ കുന്ദമംഗലത്തെ പ്രദേശിക നേതാവാണ് ഒരു സാക്ഷിയായി ഒപ്പിട്ടിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.
* രാഷ്ട്രീയ നേതാക്കളുമായി ജോളി നടത്തിയ പണമിടപാടുകളുടെ രേഖകള്‍ പൊലീസിന് ലഭിച്ചു.
* ഒരു സി.പി.എം. നേതാവ് ജോളിയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് വാങ്ങിയതായി പൊലീസ് കണ്ടെത്തി
* ജോളിയുടെ വീടിന്റെ സമീപവാസിയും വീട്ടിലെ നിത്യസന്ദര്‍ശകനുമായ ഒരു ലീഗ് നേതാവാണ് വ്യാജ വില്‍പ്പത്രം തയ്യാറാക്കാന്‍ ജോളിക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയത്. മാത്രമല്ല, ഈ ലീഗ് നേതാവും ജോളിയും ബാങ്കില്‍ പോയി പണമിടപാട് നടത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.
* ഒരു വനിതാ തഹസില്‍ദാറാണ് വ്യാജ വില്‍പ്പത്രം ആധാരപ്പെടുത്തി സ്വത്തുക്കള്‍ സ്വന്തം പേരിലാക്കാന്‍ ജോളിക്ക് സഹായമേകിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
Keywords: Koodathayi Murder, Police, Joly Shaju
COMMENTS