കോഴിക്കോട് : കൂടത്തായിയിലെ കൂട്ടമരണങ്ങള്‍ക്കു കാരണക്കാരിയായ ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇനിയും മരണങ്ങള്‍ സംഭവി...
കോഴിക്കോട് : കൂടത്തായിയിലെ കൂട്ടമരണങ്ങള്‍ക്കു കാരണക്കാരിയായ ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇനിയും മരണങ്ങള്‍ സംഭവിക്കാമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു.
ഇത്തരമൊരു മാനസികാവസ്്ഥയുള്ളയാള്‍ ഇനിയും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യില്ലെന്നു പറയാനാവില്ല. റോയിയുടെ മരണത്തില്‍ ജോളി കുറ്റം സമ്മതിച്ചു. മറ്റു മരണങ്ങള്‍ക്കു പിന്നില്‍ ഇവരുടെ കൈ തന്നെയാണെന്നു മനസസ്സിലായെങ്കിലും ശാസ്ത്രീയ തെളിവുകള്‍ അന്വേഷിക്കുകയാണ് പൊലീസ്.മരണപരമ്പരയെ തുടര്‍ന്ന് ജോളിയുടെ സുഹൃത്ത് എം.എസ്. ഷാജി (മാത്യു), സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റുരേഖപ്പെടുത്തിയത്. കൊലപാതകം നടത്താന്‍ ജോളിക്ക് സയനേഡ് എത്തിച്ചുകൊടുത്തയത് മാത്യുവാണെന്ന് പൊലീസിനു വ്യക്തമായിട്ടുണ്ട്.
ആറു മരണങ്ങളും കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. റോയിയെ കൊന്നത് സയനേഡ് നല്‍കിയാണെന്നു സ്ഥിരീകരിച്ചു.വീട്ടിലെ സാമ്പത്തിക അധികാരം കിട്ടാനാണ് അന്നമ്മയെ കൊന്നത്. കുടുംബസ്വത്ത് പിടിച്ചെടുക്കാനാണ് ടോം തോമസിനെ കൊന്നത്. സ്വത്തു തര്‍ക്കം മാത്രമായിരുന്നില്ല കൊലപാതക കാരണം.
താന്‍ എന്‍.ഐ.ടി അദ്ധ്യാപികയാണെന്ന് ജോളി കള്ളം പറഞ്ഞു. ഇതാണ് പൊലീസിനു സംശയമുണ്ടാവാന്‍ കാരണം. എല്ലാ മരണ സ്ഥലങ്ങളിലും ജോളിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതും പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു.
Keywords: Jolly, Koodathayi Murder, Crime
COMMENTS