കോഴിക്കോട് : കോഴിക്കോട് കൂടത്തായിയില്‍ ബന്ധുക്കളായ 06 പേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് കേസന്വേഷണത്തിന് നേതൃത...
കോഴിക്കോട് : കോഴിക്കോട് കൂടത്തായിയില്‍ ബന്ധുക്കളായ 06 പേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ എസ്.പി. കെ.ജി. സൈമണ്‍ പറഞ്ഞു.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ് (40), ബന്ധുവായ സിസിലി, സിസിലിയുടെ രണ്ട് വയസുള്ള മകള്‍ അല്‍ഫോന്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ മരിച്ചത്.
ഇതില്‍ റോയി വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് ആറു വര്‍ഷം മുമ്പുളള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, മരണത്തിലേക്ക് നയിച്ച സമാനതകളില്‍ സംശയം തോന്നിയ മരിച്ച ടോം തോമസിന്റെ മകനും റോയിയുടെ സഹോദരനുമായി റോജോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
രാവിലെ 10 മണിയോടെ ആദ്യം കോടഞ്ചേരി പള്ളിയിലും പിന്നീട് കൂടത്തായി പള്ളിയിലുമെത്തിയ ഫോറന്‍സിക് സംഘം ഭൗതീകാവശിഷ്ടങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു.
സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ കേസിനെക്കുറിച്ച് ഒന്നും വ്യക്തമാക്കാന്‍ കഴിയില്ലെന്നും വടകര റൂറല്‍ എസ്.പി. കെ.ജി. സൈമണ്‍ പറഞ്ഞു.
Keywords: Koodathayi, Death, Kozhikode
COMMENTS