ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാക്കഥകളെ വെല്ലുന്ന കോഴിക്കോട് കൂടത്തായിലെ കൊലപാതക പര...
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാക്കഥകളെ വെല്ലുന്ന കോഴിക്കോട് കൂടത്തായിലെ കൊലപാതക പരമ്പര സിനിമയാക്കുന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യേഗസ്ഥനായി മോഹന്‍ ലാല്‍ എത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ വില്ലത്തി കഥാപാത്രമായ ജോളിയായി ആര് എന്ന വിവരം പുറത്തുവിട്ടില്ല. അതൊരു സര്‍പ്രൈസായിരിക്കാം....
അപ്പോള്‍ ഡിനി ഡാനിയലിന്റെ കൂടത്തായി ക്രൈം ത്രില്ലര്‍ സിനിമയോ...?
കൂടത്തായി കൊലപാതക പരമ്പര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടി ഡിനി ഡാനിയല്‍ നേരത്തെ തന്നെ സിനിമ പ്രഖ്യാപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
മാത്രമല്ല, ഡിനി തന്നെ ജോളിയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ റോണെക്‌സ് ഫിലിപ്പാണെന്നും സൂചിപ്പിച്ചിട്ടുണ്ട്
Keywords: Kodathayi, Jolly, Murder, Mohan Lal, Antony Perumbavoor, Dani
COMMENTS