ബെംഗളൂരു: കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയിഡിന് പിന്നാലെ മുന്‍ ഉപമുഖ്യമന്ത്രി ജ...
ബെംഗളൂരു: കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയിഡിന് പിന്നാലെ മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് രമേശ് ആത്മഹത്യ ചെയ്തു.
ബംഗളൂരുവിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു രമേശിന്റെ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍. പി.എ. രമേശിന്റെ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് കൃത്യമായി അറിയില്ല എന്നാണ് ഐ.ടി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
റെയിഡ് നടത്തിയവരുടെ ലിസ്റ്റില്‍ രമേശ് ഉള്‍പ്പെട്ടില്ലെന്നു മാത്രമല്ല, വിവിധയിടങ്ങളിലും പി.എ മാരെ റെയിഡില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ പറയുന്നു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പാണ് റെയിഡിന് കാരണമായതെന്നാണ് ഐ.ടി ഉദ്യേഗസ്ഥര്‍ പറയുന്നു.
അതേസമയം, ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ നടത്തിയ റെയിഡില്‍ പരമേശ്വരയുടെയും അദ്ദേഹത്തിന്റെ അനുയായികളുമായി ബന്ധപ്പെട്ടവരില്‍ നിന്നും 4.25 കോടി രൂപ പിടിച്ചെടുത്തുവെന്ന്് ഐ.ടി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, റെയിഡുമായി ബന്ധപ്പെട്ടാണോ രമേശ് ആത്മഹത്യ ചെയ്തതെന്ന കാര്യം വ്യക്തമല്ല.
മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര, അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ ആനന്ദ്, മുന്‍. എം.പി. ആര്‍.എല്‍. ജാലപ്പ എന്നിവരുടെ വീടുകളിലും, സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലും ഐ.ടി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നുവെന്നും നേതാക്കള്‍ നികുതി വെട്ടിപ്പില്‍ കുടുങ്ങുമെന്നുമാണ് സൂചന.
Keywords: Income Tax, Raid, Parameshwara, PA, Ramesh, Suicide, Karnataka
COMMENTS