മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ ദേവ് ബി.സി.സി.ഐ. ഉപദേശക സമിതി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച...
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ ദേവ് ബി.സി.സി.ഐ. ഉപദേശക സമിതി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചു.
രാജി കത്ത് അദ്ദേഹം സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിക്ക് നല്‍കി.
ബി.സി.സി.ഐ. ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെ ഭിന്ന താല്‍പര്യ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കപിലിന്റെ രാജി.
നിലവിലെ ഇപ്പോഴത്തെ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ സ്റ്റീയറിങ് കമ്മിറ്റി അംഗവും ഡയറക്ടറുമായിരുന്ന കപില്‍ ഒരേ സമയം വിവിധ സംഘനകളുടെ മേധാവിയായിരിക്കുകയാണെന്ന് മാത്രമല്ല, ടി.വി. ചാനലുകളുമായുളള പ്രവര്‍ത്തനങ്ങളും ഇദ്ദേഹത്തിനെതിരെയുള്ള ആരോപണത്തില്‍ ഉയര്‍ന്നിരുന്നു.
അതേസമയം, ഇതേ ആരോപണത്തെത്തുടര്‍ന്ന് ഉപദേശക സമിതി അംഗമായ ശാന്ത രംഗസ്വാമി നേരത്തെ രാജിവച്ചിരുന്നു.
Keywords: Kapil Dev, BCCI, Resign, Shantha Ranga Swamy, Mumbai, Criket
COMMENTS