കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ ആസൂത്രക ജോളിയുടെ ഉറ്റ കൂട്ടുകാരി പറമ്പില്‍ ബസാര്‍ സ്വദേശിയായ റാണി പൊലീസില്‍ കീഴടങ്ങി....
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ ആസൂത്രക ജോളിയുടെ ഉറ്റ കൂട്ടുകാരി പറമ്പില്‍ ബസാര്‍ സ്വദേശിയായ റാണി പൊലീസില്‍ കീഴടങ്ങി.
ജോളി അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് റാണി ഒളിവില്‍ പോയത്. ഇവര്‍ക്കു വേണ്ടി പൊലീസ് വലവിരിച്ചിരുന്നു. രക്ഷപ്പെടാനാവാതെ വന്നതോടെയാണ് കീഴടങ്ങിയത്.
റാണിയെ വടകര റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പി ചോദ്യം ചെയ്തു. തലശ്ശേരിയില്‍ കല്യാണത്തിനു പോകുന്നെന്നായിരുന്നു റാണി അടുപ്പക്കാരോടു പറഞ്ഞിരുന്നത്.
കോഴക്കോട് എന്‍ഐടി പരിസരത്ത് തയ്യല്‍ കട നടത്തിയിരുന്ന റാണിയുമായി ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയാണ് പൊലീസ് റാണിക്കായി തിരച്ചില്‍ നടത്തിയത്.
ജോളിയുടെ മൊബൈല്‍ ഫോണില്‍ റാണിയുമൊത്തുള്ള നിരവധി ഫോട്ടോകള്‍ പൊലീസിനു കിട്ടിയിരുന്നു. ഹാജരാകണമെന്നാവശ്യപ്പെട്ട് റാണിക്ക് അന്വേഷണ സംഘം നോട്ടീസും കൊടുത്തിരുന്നു.
ഇതിനിടെ, കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തില്‍ ജോളിയുള്‍പ്പെടെയുള്ള മൂന്നു പ്രതികളെയും താമരശ്ശേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച വരെ റിമാന്‍ഡ് ചെയ്തു.
മുഖ്യ പ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി (47), രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടിയില്‍ വീട്ടില്‍ എം.എസ്. മാത്യു (44), മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍(48) എന്നിവരുടെ ജാമ്യപേക്ഷ ശനിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് ഇവരെ റിമാന്‍ഡ് ചെയ്തത്.
റോയ് തോമസിനെ സയനേഡ് ചേര്‍ത്ത ഭക്ഷണം നല്‍കി കൊന്ന കേസിലാണ് മൂവരും അറസ്റ്റിലായത്. മറ്റു കൊലക്കേസുകള്‍ പിന്നാലെ വരികയാണ്.
Keywords: Koodathai Killing, Serial Killing, Jolly, Killer Jolly
COMMENTS