ന്യൂഡൽഹി : ബംഗ്ലാദേശി ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദീൻ [ജെ എം ബി] കേരളത്തിൽ ശക്തമായി വേരുറപ്പിച്ചതായി ദേശീയ അന്വേഷണ ഏജൻസി. ബംഗ്ലാദേശി ക...
ന്യൂഡൽഹി : ബംഗ്ലാദേശി ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദീൻ [ജെ എം ബി] കേരളത്തിൽ ശക്തമായി വേരുറപ്പിച്ചതായി ദേശീയ അന്വേഷണ ഏജൻസി.
ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളി എന്ന രീതിയിൽ ഇന്ത്യയിലേക്ക് കടന്നുകയറിയവരാണ് പിന്നീട് തൊഴിലന്വേഷകരുടെ രൂപത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്.
ഇവർ കടുത്ത വെല്ലുവിളിയാണ് സംസ്ഥാന സുരക്ഷയ്ക്കു നേരേ ഉയർത്തുന്നതെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്മാരുടെ യോഗത്തിൽ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ് മോഡി വ്യക്തമാക്കി.
കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ജെ എം ബി ഭീകരർ വേരുറപ്പിച്ചു കഴിഞ്ഞു. ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ്.
ഇവർക്ക് ബാംഗ്ലൂരിൽ 22 താവളങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിവിധതലങ്ങളിൽ പെട്ട 125 നേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട് എന്ന് മോഡി വ്യക്തമാക്കി.
2007 മുതൽ ഇന്ത്യയിൽ ഇവർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഭീകരപ്രവർത്തനത്തിന് ആളെ റിക്രൂട്ട് ചെയ്യുന്നത്.
കൃഷ്ണഗിരി മലനിരകളിലും തമിഴ്നാട് - കർണാടക വനമേഖലയിലും ശക്തമായ റോക്കറ്റ് ലോഞ്ചർ മൂന്നുതവണ ഇവർ പരീക്ഷിച്ചതിനും തെളിവ് കിട്ടിയിട്ടുണ്ട്.
2014ൽ പശ്ചിമബംഗാളിലെ ബർദ്വാനിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് ജെ എം ബി ഭീകരരുടെ പ്രവർത്തന വൈപുല്യം വ്യക്തമായത്. തൊട്ടുപിന്നാലെ ബീഹാറിലെ ബോധ്ഗയയിൽ ഉണ്ടായ സ്ഫോടനത്തിനു പിന്നിലും ഈ ഭീകരർ തന്നെ ആയിരുന്നു.
ബർദ്വാൻ സ്ഫോടനത്തിന് ശേഷമാണ് പ്രവർത്തനമേഖല ബാംഗ്ലൂരിലേക്കു മാറ്റിയത്.
മ്യാൻമറിൽ റോഹിങ്ക്യ മുസ്ലീങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്ക് പകരം വീട്ടാനായി ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങൾ ആക്രമിക്കുകയായിരുന്നു സംഘത്തിൻറെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ഇവരടെ പ്രവർത്തനത്തെ ഒരു പരിധിവരെ തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ഭീകര നേതാക്കളുമായി ബന്ധപ്പെടുന്ന 130 പേരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്.
കേരള ഡിജിപി ലോക്നാഥ് ബഹ്റൈൻ യോഗത്തിൽ സംബന്ധിച്ചു.
Keywords JMB terrorist group, Kerala, Bangalore, NIA

COMMENTS