തമിഴ്‌നാടിന്റെയും ആന്ധ്രായുടെയും അതിര്‍ത്തിയിലുള്ള ചിറ്റൂരിലും, ചെന്നൈ, ഹൈദ്രബാദ്, ബംഗഌരു, വരദയ്യപാലം ഉള്‍പ്പെടെയുള്ള സ്വയം പ്രഖ്യാപിത...
തമിഴ്‌നാടിന്റെയും ആന്ധ്രായുടെയും അതിര്‍ത്തിയിലുള്ള ചിറ്റൂരിലും, ചെന്നൈ, ഹൈദ്രബാദ്, ബംഗഌരു, വരദയ്യപാലം ഉള്‍പ്പെടെയുള്ള സ്വയം പ്രഖ്യാപിത ദൈവമായ 'കല്‍ക്കി ഭഗവാന്റെ' ആശ്രമങ്ങളില്‍ ആദായക വകുപ്പ് റെയിഡ് നടത്തി.
റെയ്ഡില്‍ 93 കോടി രൂപയും 88 കിലോ സ്വര്‍ണ്ണവും അഞ്ചുകോടിയുടെ വജ്രവും കണ്ടെത്തി.
റെയ്ഡില്‍ 43 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിക്ക് പുറമെ 18 കോടിക്ക് തുല്യമായ വിദേശ കറന്‍സിയും കണ്ടെത്തി.
മാത്രമല്ല, കല്‍ക്കി ഭഗവാന്റെയും, മകന്‍ കൃഷ്ണയുടെയും ഉടമസ്ഥതയിലുള്ള നാല്‍പ്പതോളം സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 500 കോടിയിലധികം രൂപ ഇതുവരെ കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
1990 ല്‍ വിഷണു ഭഗവാന്റെ ദശതാവതാരമായ കല്‍ക്കി എന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് ഭാര്യ പത്മാവതിയെയും മകന്‍ എന്‍.കെ.വി. കൃഷണയെയും പങ്കാളികളാക്കി കല്‍ക്കി ബാബാ ട്രസ്റ്റ് രൂപീകരിച്ചു.
പിന്നീട് ഇന്ത്യയിലും, വിദേശത്തും റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണം, കായികം തുടങ്ങിയ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
Keywords: Kalkki Bhagwan, IT, Ashram, Raid
COMMENTS