ഹൈദ്രാബാദ്: ഐ.എസ്.ആര്.ഒയുടെ നാഷ്ണല്‍ റിമോട്ട്് സെന്‍സിംഗ് സെന്ററിലെ മലയാളി ശാസ്ത്രജ് ഞനായ എസ്. സുരേഷിനെ അമീര്‍പേട്ടിലെ അന്നപൂര്‍ണ്ണ...
ഹൈദ്രാബാദ്: ഐ.എസ്.ആര്.ഒയുടെ നാഷ്ണല്‍ റിമോട്ട്് സെന്‍സിംഗ് സെന്ററിലെ മലയാളി ശാസ്ത്രജ് ഞനായ എസ്. സുരേഷിനെ അമീര്‍പേട്ടിലെ അന്നപൂര്‍ണ്ണ ഫ് ളറ്റ് കോംപ് ളക്സിലുള്ള സ്വന്തം അപ്പാര്‍ട്ടുമെന്റില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തലയില്‍ ഭാരമേറിയ എന്തോ വസ്തു വച്ച് അടിച്ചതിന്റെ ഫലമായുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
സുരേഷ് ഓഫീസില്‍ എത്താത്തതിനാല്‍ ഫോണ്വിളിച്ചുവെങ്കിലും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ബന്ധുക്കളോടൊപ്പം ഭാര്യ ഇന്ദിര ഹൈദ്രാബാദിലെത്തി.
തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ഫ ളാറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സുരേഷിനെ തറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇത്തേത്തുടര്‍ന്ന് കേസെടുത്ത് അന്വേഷം ആരംഭിച്ച പൊലീസ് ഫ് ളറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
Keywords: ISRO, Scientist, Suresh, Death, Hyderabad
COMMENTS