ന്യൂഡൽഹി : അതിർത്തിയിൽ പാക് അധിനിവേശ കശ്മീർ മേഖലയിലെ താങ് ധർ സെക്ടറിൽ ഇന്ത്യൻ സേന നടത്തിയ അതിരൂക്ഷമായ ആക്രമണത്തിൽ 10 പാക്കിസ്ഥാനി സൈനികര...
ന്യൂഡൽഹി : അതിർത്തിയിൽ പാക് അധിനിവേശ കശ്മീർ മേഖലയിലെ താങ് ധർ സെക്ടറിൽ ഇന്ത്യൻ സേന നടത്തിയ അതിരൂക്ഷമായ ആക്രമണത്തിൽ 10 പാക്കിസ്ഥാനി സൈനികരും ഇരുപതിലേറെ ഭീകരരും കൊല്ലപ്പെട്ടു.
താങ്ധറിൽ കഴിഞ്ഞ ദിവസം പാകിസ്താൻ സേന പ്രകോപനമില്ലാതെ നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ഒരു സാധാരണക്കാരൻ കൊല്ലപ്പെടുകയും ചെയ്തിതിരുന്നു.
ഇതിനു തിരിച്ചടിയായാണ് ഇന്ത്യൻ മാരകമായ ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യയുടെ ആക്രമണം ഒരുതരത്തിലും പ്രതിരോധിക്കാൻ പാക് സൈന്യത്തിന് ആയില്ല.
ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ ഒരുക്കിയിരുന്നു നാല് ടെറർ ലോഞ്ച് പാഡുകൾ കൃത്യതയാർന്ന ഇന്ത്യൻ ആക്രമണത്തിൽ തകർന്നു. ഇങ്ങനെയാണ് ഇരുപതിലേറെ ഭീകരരെ വകവരുത്തിയത്.
ഇന്ത്യയിൽ ഭീകര കടത്തിവിടുന്നതിനു തുണ നൽകാനായി ഒരുക്കിയിരുന്ന പാകിസ്താനി സൈനിക സംവിധാനങ്ങളും തകർക്കപ്പെട്ടു. 10 പാക് സൈനികർ കൊല്ലപ്പെട്ടത് ഇങ്ങനെയാണ്.
ഇന്ത്യയുടെ ആക്രമണത്തിന്റെ വിശദാംശങ്ങൾ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
നീലം താഴ് വരയിൽ പാക്കിസ്ഥാൻ പ്രകോപനമില്ലാതെ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനത്തിനു തിരിച്ചടിയാണ് ആക്രമണമെന്നും ആറു മുതൽ 10 വരെ പാകിസ്ഥാനി പട്ടാളക്കാരും ഇരുപതിലേറെ ഭീകരരും കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നും ജനറൽ പറഞ്ഞു .
ബലാ കോട്ടിൽ ഇന്ത്യൻ സേന അതിർത്തി കടന്നു ചെന്ന് നടത്തിയ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.
എന്നാൽ, ഇന്ത്യക്ക് പാകിസ്ഥാൻ ശക്തമായ തിരിച്ചടി കൊടുത്തുവെന്നും അഞ്ച് സാധാരണക്കാരാ ണ് പാക് പക്ഷത്ത് കൊല്ലപ്പെട്ടതെന്നും പാകിസ്ഥാനി സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.
ഇന്ത്യൻ സേന നിരപരാധികളായ സാധാരണക്കാരെയാണ് ഉന്നം വയ്ക്കുന്നതെന്നും ഗഫൂർ ആരോപിച്ചു. പാകിസ്ഥാന്റെ പ്രത്യാക്രമണത്തിൽ ഒൻപത് ഇന്ത്യൻ സൈനികർ മരിച്ചുവെന്നും ഗഫൂർ അവകാശപ്പെട്ടു.
എന്നാൽ പാക് അവകാശ വാദം പൊള്ളയാണെന്നും രൂക്ഷമായ ഇന്ത്യൻ തിരിച്ചടിക്ക് മറുപടി നൽകാൻ ആവാത്തതിന്റെ ക്ഷീണം തീർക്കുകയാണ് ഗഫൂർ എന്നും ഇന്ത്യൻ സേനാ വക്താവ് പ്രതികരിച്ചു.
Key words: Indian army, Pakistan, Kashmir, Surgical strike

COMMENTS