കാസര്‍ഗോഡ്: കാസര്‍ഗോഡ് കളക്ട്രേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയായ കൊല്ലം കുണ്ടറ സ്വദേശി പ്രമീളയെ ഭര്‍ത്താവായ ആലക്കോട് സ്വദേശിയും ഓട്...
ഇതേത്തുടര്‍ന്ന് കാസര്‍ഗോഡിലെ ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്ന് പൊലീസ് ഇപ്പോള്‍ തിരച്ചില്‍ നടത്തുകയാണ്.
സെപ്റ്റംബര്‍ 19 ന് രാത്രി മുതല്‍ പ്രമീളയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് സെല്‍ജോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ സംബന്ധിച്ച വിവരം ലഭിച്ചത്.
വീട്ടിലെ വഴക്കിനിടെ പ്രമീളയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ശരീരത്തില്‍ കല്ലുകെട്ടി ചാക്ക് കൊണ്ട് പൊതിഞ്ഞ് പുഴയില്‍ താഴ്ത്തിയെന്ന് ഭര്‍ത്താവ് സെല്‍ജോ മൊഴി നല്‍കി.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹത്തിനായി പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇപ്പോള്‍ ചന്ദ്രഗിരി പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്.
11 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
Keywords: Prameela, Saljo, Murder, Collectorate, Kasaragod
COMMENTS