എറണാകുളം: പാലാരിവട്ടം പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പാലം പൊളിക്കാനുള്ള സര്‍ക്കാര്‍...
എറണാകുളം: പാലാരിവട്ടം പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.
പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന് ഒഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്സും, ഇതിന്റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും നല്കിയ ഹര്ജിന്മേലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മാത്രമല്ല, ലോഡ് ടെസ്റ്റ് നടത്തുന്നതില്‍ വിദഗ്ദ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പൊളിക്കാതെ അറ്റക്കുറ്റപ്പണി നടത്തിയാല്‍ പാലം ഗതാഗതയോഗ്യമാക്കാനാകുമെന്ന ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ടുകളും ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു
ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തീര്‍പ്പാക്കും വരെ പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നുള്ള ഹര്‍ജിക്കാരുടെ ആവശ്യവും ഹൈക്കടതി അംഗീകരിച്ചു.
Keywords: High Court, Palarivattom Flyover
COMMENTS