തിരുവനന്തപുരം : അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദ ത്തെ തുടർന്ന് കേരളത്തിൽ വ്യാപകമായി അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ പെയ്യുമെന്ന് കാലാവ...
തിരുവനന്തപുരം : അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദ ത്തെ തുടർന്ന് കേരളത്തിൽ വ്യാപകമായി അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ് .
21ന് വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
22 ന് കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് , തൃശൂർ, ഇടുക്കി , എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കേരളത്തിൽ ഉടനീളം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 204 വരെ മില്ലീമീറ്റർ മഴ രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
മലയോര മേഖലകളിൽ ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ അത്തരം മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടാൽ യാതൊരു എതിർപ്പും കൂടാതെ എത്രയുംപെട്ടെന്ന് ഒഴിഞ്ഞു മാറണമെന്നും അധികൃതർ വ്യക്തമാക്കി.
Key words: Kerala, Heavy rain, Monsoon, Thunderstorm, Landslide

COMMENTS