തിരുവനന്തപുരം: മഹ ചുഴലിക്കാറ്റ് അറബിക്കടലില്‍ ഉഗ്രരൂപം പൂണ്ടതോടെ, കേരളത്തില്‍ പേമാരിയും ശക്തമായ കാറ്റും തുടരുന്നു. ശക്തമായ കാറ്റിനും ...
തിരുവനന്തപുരം: മഹ ചുഴലിക്കാറ്റ് അറബിക്കടലില്‍ ഉഗ്രരൂപം പൂണ്ടതോടെ, കേരളത്തില്‍ പേമാരിയും ശക്തമായ കാറ്റും തുടരുന്നു.
ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പും കേരള ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മത്സ്യബന്ധനത്തിന് അഴിത്തലയില്‍ നിന്നു പോയ രണ്ടു പേരെയും വടകര ചെമ്പോലയില്‍ നിന്നു പോയ നാലു പേരെയും കാണാതായി. ചേറ്റുവയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ സാമുവേല്‍ എന്ന വള്ളം തകര്‍ന്ന് ഒരാളെ കാണാതായി.
കേരള തീരത്ത് 60 കി.മി വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകട മേഖലകളില്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു.
ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
* 24 മണിക്കൂറില്‍ ലക്ഷദ്വീപിലെ അമിനിയില്‍ റെക്കോഡ് മഴ രേഖപ്പെടുത്തി.
* മിനിക്കോയി, കല്‍പേനി, ആന്തോത്ത്, കവരത്തി ദ്വീപുകളിലും കനത്ത മഴയും കാറ്റും.
* 24 മണിക്കൂര്‍ കൂടി കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത.
* ലക്ഷദ്വീപിന്റെ വടക്കന്‍ മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. * ലക്ഷദ്വീപിലേക്കുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ താത്കാലികമായി നിറുത്തി.
* നാവികസേനയുടെ കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിച്ചു.
* എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. * പൊന്നാനിയില്‍ കടലാക്രമണത്തില്‍ 150ല്‍പരം വീടുകളില്‍ വെള്ളംകയറി.
* കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊച്ചി ചെല്ലാനത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
* കേരളത്തില്‍ മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരും.
ഒരു വസന്തത്തിന്റെ ഓര്‍മയ്ക്ക്
Keywords; Kerala, Rain, Flood, Laksha Dweep
COMMENTS