തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിടാന്‍ ഇടവരുത്തിയ സര്‍ക്കാര്‍ ന...
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിടാന്‍ ഇടവരുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ച് ചൊവ്വാഴ്ച ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു.
ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനമെടുത്തത്. പതിനൊന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂത്തകൂട്ടി ലൈംഗികചൂഷണത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പക്ഷേ, ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല.
മൂത്തകുട്ടി മരിച്ചു മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
എട്ടടി നീളമുള്ള വീടിന്റെ മച്ചില്‍ അഞ്ച് അടിയും മൂന്നടിയും നീളമുള്ള പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത് വലിയ വിവാദത്തിന് ഇടവരുത്തിയിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടികളുടെ അച്ഛന്റെ അടുത്ത ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ഇവര്‍ക്കെതിരേ കോടതിയില്‍ മൊഴി നല്‍കുകയും ചെയതിരുന്നു.
എന്നാല്‍, വേണ്ടത്ര തെളിവു നിരത്താന്‍ പൊലീസ് മെനക്കെട്ടില്ല. ഇതോടെയാണ് പ്രതികളെ വെറുതേ വിടാന്‍ കോടതി നിര്‍ബന്ധിതമായത്.
പ്രതികള്‍ക്കു വേണ്ടി ഹാജരായത് പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍. രാജേഷായിരുന്നു. ഇതും വലിയ വിവാദമായതോടെ രാജേഷിനെ തത് സ്ഥാനത്തുനിന്നു പുറത്താക്കിയിരിക്കുകയാണ്.
പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരകള്‍ക്കു വേണ്ടി നില്‌ക്കേണ്ടയാള്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായത് വന്‍ വിവാദമായിരുന്നു. ഇതു സിപിഎമ്മിനും ഏറെ മാനക്കേടുണ്ടാക്കി.
പാര്‍ട്ടിക്കും സര്‍ക്കാരിനും ഏറെ നാണക്കേടുണ്ടാക്കിയ കേസില്‍ അപ്പീലിന് പോകാന്‍ പൊലീസിനോടു നിര്‍ദ്ദേശിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
COMMENTS