ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിച്ച് ആകര്‍ഷകമാം വിധം അണിഞ്ഞൊരുങ്ങി സുന്ദരിയാകാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അതിന...
ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിച്ച് ആകര്‍ഷകമാം വിധം അണിഞ്ഞൊരുങ്ങി സുന്ദരിയാകാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.
അതിനായി, വിപണയില്‍ ലഭ്യമാകുന്ന പലവിധ ക്രീമുകളും മാറി മാറി പരീക്ഷിക്കാറുമുണ്ട്.
എന്നാല്‍, ഇവയെല്ലാം താത്ക്കാലിക ഫലത്തേക്കാളുപരി കാലക്രമേണ പാര്‍ശ്വഫലങ്ങളാണ് അവശേഷിപ്പിക്കുക.
അതേസമയം പാര്‍ശ്വഫലമൊന്നുമില്ലാതെ നിറം വര്‍ദ്ധിപ്പിച്ച് സുന്ദരിയാകാന്‍ സാഹായിക്കുന്ന തികച്ചും പ്രകൃതിദത്തമായ ഗൃഹമാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...
ആവശ്യമുള്ള സാധനങ്ങള്‍: വെളിച്ചെണ്ണ, ചെറുനാരങ്ങാ നീര്, തേന്‍, കടലമാവ്.
ഒരു പാത്രത്തില്‍ അല്‍പ്പം വെളിച്ചെണ്ണയും, തേനും, ചെറുനാരങ്ങാനീരും എടുക്കുക. ഇതിലേക്ക് ഒരു നുള്ള് കടലമാവ് ചേര്‍ക്കുക.
ശേഷം ഇവയെല്ലാം യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ച്ച് നല്ലതുപോലെ മസാജ് ചെയ്യുക.
പതിനഞ്ച് മിനിറ്റിന് ശേഷം മുഖം ചെറു ചൂടുവെള്ളത്തില്‍ കഴുക.
ഇപ്രകാരം ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ചെയ്യുന്നത് നിറം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ചര്‍മ്മത്തിന് ്മൃദുത്വവും തിളക്കവും ലഭിക്കാന്‍ ഉത്തമമാണ്.
Keywords: Skin, Fairness, Coconut Oil, Honey, Lemon, Kadalamavu
COMMENTS