സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ചര്‍മ്മത്തിന്റെ വരള്‍ച്ചയും ഇരുണ്ട നിറവും. മാത്രമല്ല, നി...
സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ചര്‍മ്മത്തിന്റെ വരള്‍ച്ചയും ഇരുണ്ട നിറവും.
മാത്രമല്ല, നിറം വര്‍ദ്ധിപ്പിക്കാനായി പലതരം ക്രീമുകള്‍ മാറി മാറി പരീക്ഷിക്കുമ്പോള്‍ അത് താത്കാലിക ഫലത്തേക്കാളേറെ കാലക്രമത്തില്‍ സ്വാഭാവിക നഷ്ടപ്പെട്ട് ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്ക് കാരണമാകും.
എന്നാല്‍, തികച്ചും ഗൃഹമാര്‍ഗ്ഗത്തിലൂടെ വരള്‍ച്ച അകറ്റി ചര്‍മ്മത്തിന് നിറവും മൃദുത്വവും നല്‍കാം.
അവശ്യമുള്ള സാധനങ്ങള്‍: ഒരു ടേബിള്‍ സ്പൂണ്‍ അരിപ്പൊടി, അര ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അല്‍പ്പം പനിനീര്.
തയ്യാറാക്കേണ്ട വിധം: അരിപ്പൊടിയും, കടലമാവും, പഞ്ചസാരയും, അല്‍പ്പം പനിനീരും ഒരു പാത്രത്തിലെടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.
ഉപയോഗിക്കേണ്ട വിധം: ഈ പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം നല്ലതുപോലെ ചര്‍മ്മത്തില്‍ തേയ്ച്ച് മസാജ് ചെയ്യുക.
പതിനഞ്ച് മിനിറ്റിന് ശേഷം നല്ലതുപൊലെ ചെറു ചൂടുവെള്ളത്തില്‍ കഴുകുക. ഇപ്രകാരം ആഴ്ചയില്‍ മൂന്നോ - നാലോ പ്രാവശ്യം സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി ഉപയോഗിക്കുക.
വരള്‍ച്ച അകറ്റി ചര്‍മ്മത്തിന് തിളക്കവും മൃദുത്വം നല്‍കാന്‍ ഈ ഗൃഹക്കൂട്ട് സഹായകമാണ്.
Keywords: Dry Skin, Sugar, Rose Water, Rice Flour, Gram Flour
COMMENTS