ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ മൊഹമ്മദാബാദില്‍ ഇന്ന് രാവിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നു. സ...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ മൊഹമ്മദാബാദില്‍ ഇന്ന് രാവിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നു.
സംഭവത്തില്‍ 10 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. മാത്രമല്ല, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.
കെട്ടിടത്തിലെ താമസക്കാരിയായ സ്ത്രീ രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീ നല്‍കി വിവരം.
സംഭവസ്ഥലത്ത് പൊലീസും, അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Keywords: Cooking Gas Cylinder, People, Explosion, Dead, Up
COMMENTS