തിരുവനന്തപുരം: സ്‌റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പേജില്‍ 'മാഡത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന തലക്കെട്ടോടെ' മമ്മൂട്ട...
തിരുവനന്തപുരം: സ്‌റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പേജില്‍ 'മാഡത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന തലക്കെട്ടോടെ' മമ്മൂട്ടി ചിത്രമായ കിംഗിലെ 'മേലിരൊരാണിന്റെയും നേരെ ഉയരില്ല നിന്റെയീ കൈയ്യ്' എന്ന ഡയലോഗോടെ വീഡിയോ പോസ്റ്റ്.
ആലുവ സ്വകാര്യ ആശുപത്രിയിലെത്തിയ യുവതി സ്‌കൂട്ടര്‍ പാര്‍ക്കിങ്ങിനെ സംബന്ധിച്ച് തര്‍ക്കത്തെത്തുടര്‍ന്ന് അസഭ്യ വര്‍ഷത്തോടൊപ്പം താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചു.
ഇതേത്തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുത്തിനു പിന്നാലെയാണ് പൊലീസിന്റെ മീഡിയ പേജില്‍ സ്ത്രീവിരുദ്ധ ഡയലോഗിനൊടൊപ്പമുളള വീഡിയോ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍, പ്രതിഷേഷം ശക്തമായതോടെ പൊലീസ് മീഡിയ പേജില്‍ നിന്ന് വിവാദ സ്ത്രീവിരുദ്ധ പോസ്റ്റ് നീക്കം ചെയ്തു.
Keywords: Police, Media Page, Remove
COMMENTS