കൊച്ചി : നഗരത്തെ മുക്കിയ വെള്ളക്കെട്ടിന്റെ പേരിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടിവന്ന കൊച്ചി നഗരസഭയിൽ മേയർ ഉൾപ്പെടെ എല്ലാവരെ...
കൊച്ചി : നഗരത്തെ മുക്കിയ വെള്ളക്കെട്ടിന്റെ പേരിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടിവന്ന കൊച്ചി നഗരസഭയിൽ മേയർ ഉൾപ്പെടെ എല്ലാവരെയും മാറ്റി സമ്പൂർണ്ണ അഴിച്ചുപണിക്ക് കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നു.
മേയർ സൗമിനി ജെയിൻ ഉൾപ്പെടെ എല്ലാവരും മാറുമെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ ബാബു പറഞ്ഞു. മേയറെ സംരക്ഷിക്കാൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിക്കുന്നു എന്ന പാർട്ടിയിൽ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.
എന്നാൽ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്വം മേയർക്കു മാത്രമല്ലെന്നും ഭരണത്തിലുള്ള എല്ലാവർക്കും ഉണ്ടെന്നും അതുകൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ എല്ലാവരെയും മാറ്റി പൂർണമായ ഒരു അഴിച്ചു പണിയാണ് ലക്ഷ്യമിടുന്നതെന്നും കെ ബാബു പറഞ്ഞു.
രാജിവെക്കുന്നതിന് സൗമിനി സന്നദ്ധത അറിയിച്ചതായും അദ്ദേഹം പറഞ്ഞു. നിഷ്ക്രിക്രിയമായ നഗരസഭയെ സംസ്ഥാന സർക്കാർ എന്തുകൊണ്ട് പിരിച്ചുവിടുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ഡെപ്യൂട്ടി മേയർ ടി ജെ വിനോദ് ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. അദ്ദേഹം നഗരസഭയിൽ രാജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എല്ലാവരെയും മാറ്റി പുതിയൊരു നേതൃത്വത്തെ ചുമതല ഏല്പിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്.
മേയർ സൗമിനി മാറണമെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ആവശ്യപ്പെട്ടിരുന്നതാണ്.
Keywords: Kochi Mayor, Soumini Jain, Congress party, CPM, Flood, High court

COMMENTS