കോഴിക്കോട്: കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടി മരിച്ചു. ഇതേത്തുടര്‍ന്ന് ചികിത്സാ പിഴവെന്നാരോപിച്...
കോഴിക്കോട്: കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടി മരിച്ചു.
ഇതേത്തുടര്‍ന്ന് ചികിത്സാ പിഴവെന്നാരോപിച്ച് ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു.
മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകന്‍ അനയ് (3) ആണ് മരിച്ചത്.
ഇന്നലെ കളിക്കുന്നതിനിടെ അനയ്‌യുടെ കണ്ണിന് പരിക്കേറ്റു.
തുടര്‍ന്ന് കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് അനസ്‌തേഷ്യ കൊടുത്തു.
ഇതേത്തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടി ഉടന്‍ തന്നെ മരിച്ചു.
ചികിത്സാ പിഴവിനാലാണ് അനയ് മരിച്ചതെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും പരാതി നല്‍കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന പ്രത്യേക സംഘം ഇന്ന് അനയ്‌യുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി.
മാത്രമല്ല, ബന്ധുക്കളുടെ പരാതിയിന്മേല്‍ ആശുപത്രിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
Keywords: Eye Hospital, Child, Death, Kerala
COMMENTS