കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിന്റെ വിചാരണ നവംബര്‍ 11 ന് ആരംഭിക്കും. ഇതിനായുള്ള സമന്‍സ് ഫ്രാങ്കോയ്ക്ക്...
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിന്റെ വിചാരണ നവംബര്‍ 11 ന് ആരംഭിക്കും. ഇതിനായുള്ള സമന്‍സ് ഫ്രാങ്കോയ്ക്ക് കുറവിലങ്ങാട് പൊലീസ് കൈമാറി. നവംബര്‍ 11 ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടയില്‍ ഫ്രാങ്കോയ്‌ക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നു എന്നു കാട്ടിയാണ് പരാതിക്കാരിയായ കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്.
ബിഷപ് ഫ്രാങ്കോ അനുയായികളെ ഉപയോഗിച്ച് യൂ ട്യൂബ് ചാനലുണ്ടാക്കി അതിലൂടെ തനിക്കെതിരായി അപകീര്‍ത്തികരമായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നുയെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്.
ദേശീയ വനിതാ കമ്മീഷന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Keywords: Court, Summons, Franco Mulakkal,

COMMENTS