തിരുവനന്തപുരം : കനത്ത മഴ ഉപതിരഞ്ഞെടുപ്പിനെ ബാധിച്ചെന്നു സൂചന. മഞ്ചേശ്വരത്ത് മാത്രമാണ് മികച്ച പോളിംഗ് നടക്കുന്നത്. മറ്റു നാല് മണ്ഡലങ്ങള...
തിരുവനന്തപുരം : കനത്ത മഴ ഉപതിരഞ്ഞെടുപ്പിനെ ബാധിച്ചെന്നു സൂചന. മഞ്ചേശ്വരത്ത് മാത്രമാണ് മികച്ച പോളിംഗ് നടക്കുന്നത്.
മറ്റു നാല് മണ്ഡലങ്ങളിലും പോളിംഗ് മന്ദഗതിയിലാണ്. എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്്. നഗരത്തിലെ പല റോഡുകളിലും വെള്ളക്കെലട്ടില്‍ മുങ്ങിയിരിക്കുകയാണ്.
കാറുകളും ഓട്ടോ റിക്ഷകളും പലേടത്തും യാത്ര ചെയ്യാനാവാത്ത സ്ഥിതിയാണ്. ബസുകള്‍ മാത്രമാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നത്.
എം.ജി റോഡില്‍ പലകടകളിലും വെള്ളം കയറി. ജനം വീടുകളില്‍ വെള്ളം കയറുമോ എന്ന ആശങ്കയില്‍ കഴിയുന്നതിനാല്‍ പോളിംഗ് കുറയുമെന്ന ആശങ്കയാണ് എല്ലാവര്‍ക്കും.
കനത്ത മഴ തുടര്‍ന്ന് വോട്ടെടുപ്പ് വൈകിയ പോളിംഗ് ബൂത്തുകളില്‍ ആവശ്യമെങ്കില്‍ സമയം നീട്ടിനല്‍കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
വോട്ടെടുപ്പ് മാറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തെക്കുറിച്ചു കളക്ടര്‍മാരോട് സംസാരിച്ചിരുന്നു. വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മീണ തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വെളിച്ചക്കുറവിനെയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് എറണാകുളത്ത് ചില ബൂത്തുകള്‍ മാറ്റിക്രമീകരിച്ചിരുന്നു. എറണാകുളം നഗരത്തിലെ ചില ബൂത്തുകളില്‍ വെള്ളം കയറി. അവിത്തെ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയെന്ന് ടിക്കാറാം മീണ അറിയിച്ചു.
Keywords: Kerala, Polling, Rain, Bypoll
COMMENTS