റിയാദ്: സൗദിയില്‍ മദീന സന്ദര്‍ശത്തിന് ശേഷം മക്കയിലേക്ക് പോകുന്നതിനിടെ ഹിജ്‌റ റോഡില്‍ ബസ്, മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ച് 35...
റിയാദ്: സൗദിയില്‍ മദീന സന്ദര്‍ശത്തിന് ശേഷം മക്കയിലേക്ക് പോകുന്നതിനിടെ ഹിജ്‌റ റോഡില്‍ ബസ്, മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ച് 35 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു.
അപകടത്തില്‍ പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
39 തീര്‍ത്ഥാടകരുണ്ടായിരുന്ന ബസ് കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്നതായാണ് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നല്‍കുന്ന വിവരം.
Keywords: Umrah, Bus Accident, Saudi,
COMMENTS