മുംബയ്: ഞായറാഴ്ച രാത്രി ചേര്‍ന്ന ബി.സി.സി.ഐ. യോഗത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ട അന്തിമ തീരുമാനമായി. ക്രിക്കറ്റ് താരം ബ്രിജ...
മുംബയ്: ഞായറാഴ്ച രാത്രി ചേര്‍ന്ന ബി.സി.സി.ഐ. യോഗത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ട അന്തിമ തീരുമാനമായി.
ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വച്ച ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് സ്വന്തമായി.
നിലവില്‍ ബംഗാല്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായി.
ധനകാര്യ സഹമന്ത്രിയും, മുന്‍ ബി.സി.സി. ഐ. പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനായ അരുണ്‍ സിങ് ധുമലാണ് ട്രഷറര്‍.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ അദ്ധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ എസ്. കരുണാകരന്‍ നായര്‍ക്കും ടി.സി. മാത്യുവിനും ശേഷം ബി.സി.സി.ഐയുടെ അമരത്തേയ്ക്ക് എത്തുന്ന വീണ്ടുമൊരു മലയാളിയായി ജയേഷ് ജോര്‍ജ്.
Keywords: BCCI, Saurav Ganguli, Jay Shah, Arun Singh Dhumal, Jayesh George
 




 
							     
							     
							     
							    
 
 
 
 
 
COMMENTS