ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ ഈ മാസം 18 നുള്ളില്‍ വാദം അവസാനിപ്പിക്കണമെന്ന് എല്ലാ കക്ഷികള്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ് ജന...
ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ ഈ മാസം 18 നുള്ളില്‍ വാദം അവസാനിപ്പിക്കണമെന്ന് എല്ലാ കക്ഷികള്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ് ജന്‍ ഗോഗോയി അന്ത്യശാസനം നല്‍കിയിരുന്നു.
റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ കോടതിക്ക് പുറത്ത് മധ്യസ്ഥ ശ്രമങ്ങളിലൂടെയുള്ള പ്രശ്‌നപരിഹാരത്തിന് സുപ്രീം കോടതി ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍, മധ്യസ്ഥ ശ്രമങ്ങളിലൂടെയുള്ള തര്‍ക്ക പരിഹാര പ്രശ്‌നം പരാജയപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.
ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 06 മുതല്‍ തുടങ്ങി, തുടര്‍ച്ചയായി 40 ദിവസം വാദം കേള്‍ക്കുകയായിരുന്ന അയോദ്ധ്യകേസിന്റെ അന്തിമ വാദം ഇന്ന് അവസാനിക്കും.
ഇന്ന് വൈകിട്ട് അഞ്ച് വരെ മാത്രമേ വാദം കേള്‍ക്കുകയുള്ളൂവെന്നും ഇതിന് ശേഷം തുടരാനുള്ള വാദങ്ങള്‍ എഴുതി നല്‍കണമെന്നുമാണ് ചീഫ് ജസ്റ്റിസിന്റെ കര്‍ശന നിര്‍ദ്ദേശം.
അതേസമയം, ഇന്ന് എല്ലാ കക്ഷികള്‍ക്കും വാദിക്കാനായി 45 മിനിറ്റ് സമയം മാത്രമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
മാത്രമല്ല, ഹിന്ദു മഹാസഭ ഉള്‍പ്പെടെ കേസില്‍ പുതുതായി കക്ഷി ചേര്‍ന്ന 11 പേരുടെ ഹര്‍ജികള്‍ കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ര ഞ്ജന്‍ ഗോഗൊയി വിരമിക്കുന്ന നവംബര്‍ 17 നകം വിധി പുറപ്പെടുവിക്കുകയാണെങ്കില്‍ അത് 70 വര്‍ഷം നീണ്ട കേസിന്റെ പര്യാവസാമാകും.
എന്നാല്‍, ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി വന്നില്ലെങ്കില്‍ കേസ് പുതിയ ബെഞ്ചിലേക്ക് കൈമാറ്റപ്പെടുകയും അയോദ്ധ്യ കേസില്‍ വീണ്ടും ആദ്യം മുതല്‍ വാദം കേള്‍ക്കുകയും ചെയ്യും.
അതേസമയം, ചീഫ് ജസ്റ്റിസ് രഞ് ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി. വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണന്‍, എസ്.എ. നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസിന്റെ അന്തിമ വാദം കേട്ടു തുടങ്ങി.
2010 ല്‍ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് എന്നിവര്‍ക്കായി വീതിച്ചു നല്‍കാനായിരുന്നു അലഹബാദ് ഹൈക്കോടതി വിധിച്ചത്.
എന്നാല്‍, ഈ വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സമാനമായ വിധി തന്നെ സുപ്രീംകോടതിയും പുറപ്പെടുവിച്ചാല്‍ കേന്ദ്രം ഇടപെട്ട് ഓര്‍ഡിനന്‍സിലൂടെ തര്‍ക്കം പരിഹരിച്ചേക്കാനും സാദ്ധ്യതയുണ്ട്.
അതേസമയം, സുരക്ഷാര്‍ത്ഥം അയോദ്ധ്യയിലും പരിസര പ്രദേശങ്ങളിലും ഡിസംബര്‍ 10 വരെ ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ് ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
Keywords: Ayodhya Case, Suprem Court, Hearing, Chief Justice Ranjan Gogoi
COMMENTS