ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പറയാന്‍ മാറ്റിയ ശേഷം ഇന്ന് സുപ്രീംകോടതി ഭരണഘടനബെഞ്ച് ചേംബര്‍ സിറ്റിങ് നടത്തും. വ്യാ...
ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പറയാന്‍ മാറ്റിയ ശേഷം ഇന്ന് സുപ്രീംകോടതി ഭരണഘടനബെഞ്ച് ചേംബര്‍ സിറ്റിങ് നടത്തും.
വ്യാഴാഴ്ച ചേംബര്‍ സിറ്റിങ് നടത്തുമെന്ന അഡീഷണല്‍ രജിസ്റ്റാറിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് രഞ് ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവര്‍ ചേംബര്‍ സിറ്റിങ് നടത്തുന്നത്.
അതേസമയം, സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല് ള അദ്ധ്യക്ഷനായ മധ്യസ്ഥസമിതിയുടെ റിപ്പോര്‍ട്ട പരിഗണിക്കാനാണ് സിറ്റിങ് നടത്തുന്നതെന്നാണ് സൂചന.
സുന്നി വഖഫ് ബോര്‍ഡി, നിര്‍മോഹി അഖാഡ തുടങ്ങിയ കക്ഷികളുമായി നടത്തിയ ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് തുറന്ന കോടതിയില്‍ പരിഗണിക്കണോ, വിധിക്കൊപ്പം ചേര്‍ക്കണോയെന്ന കാര്യത്തില്‍ ഭരണഘടന ബെഞ്ച് ഇന്ന് ധാരണയിലെത്തിയേക്കാന്‍ സാദ്ധ്യതയുണ്ട്.
മാത്രമല്ല, അയോദ്ധ്യയില്‍ പകരം പള്ളി നിര്‍മ്മിച്ചു നല്‍കണം, മേഖലയിലെ ഇരുപത്തിരണ്ട് മുസ് ലീം പള്ളികളുടെ അറ്റകുറ്റപ്പണി സര്‍ക്കാര്‍ ഏറ്റെടുക്കണം, ചരിത്ര പ്രാധാന്യമുള്ള പള്ളികള്‍ സംരക്ഷിക്കാന്‍ പുരാവസ്തുവകുപ്പിനെയും കൂടി ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണം തുടങ്ങി സുന്നി വഖഫ് ബോര്‍ഡ് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുള്ളതാണ് മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടെന്നാണ് സൂചന.
Keywords: Ayodhya, Suprem Court, Chamber Sitting
COMMENTS