കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ ...
കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണ്‍ (16) മരിച്ചു.
മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സന്റെ മകനാണ്. കുറച്ച് ദിവസങ്ങളായി അഫീലിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു.
ഇതിനിടെ ന്യൂമോണിയ പിടിപെട്ടതോടെ, സ്ഥിതി വീണ്ടും വഷളായി.
ഒക്ടോബര്‍ നാലിനാണ് ഹാമര്‍ തലയില്‍ വീണ് അഫീലിന് ഗുരുതരമായി പരിക്കേറ്റത്.
കോട്ടയം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും.
സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ അടുത്തടുത്ത് ഒരേസമയം നടത്തിയ ജാവലിന്‍ -ഹാമര്‍ ത്രോ മത്സരങ്ങള്‍ക്കിടെയാണ് ഹാമര്‍ തലയില്‍ പതിച്ചത്.
സംഘാടകര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുംമെന്നു പൊലീസ് പറഞ്ഞു. മത്സരാര്‍ത്ഥി എറിഞ്ഞ ജാവലിന്‍ എടുക്കാന്‍ അഫീല്‍ ഗ്രൗണ്ടിലേക്ക് നീങ്ങുമ്പോഴായിരുന്നു അപകടം.
ഇതേസമയം 18ന് താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ മത്സരവും നടക്കുകയായിരുന്നു. മൂന്നു കിലോയുള്ള ഹാമര്‍ 35 മീറ്റര്‍ അകലെ നിന്ന് അഫീലിന്റെ ഇടതു കണ്ണിനു മുകളില്‍ നെറ്റിയില്‍ പതിക്കുകയായിരുന്നു.
ഹാമര്‍ നേര്‍ക്കു വരുന്നത് കണ്ടെങ്കിലും അഫീലിന് ഒഴിഞ്ഞുമാറാനായില്ല. തലയില്‍ ഇടിച്ചു ബോധംകെട്ട് കമഴ്ന്ന് വീഴുകയായിരുന്നു.
മികച്ച ഫുട്ബാള്‍ കളിക്കാരനുമായിരുന്നു അഫീല്‍. കേരള ബ്ലാസ്റ്റേഴ്സ് ടീം നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് അഫീലിന് സെലക്ഷന്‍ ലഭിച്ചിരുന്നു.
Keywords: Athletics, Afeel Johnson, Hammer Throw
COMMENTS