കൊച്ചി: നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന് യുവ നടന്‍ ഷെയ്ന്‍ നിഗം ലൈവില്‍ വന്നത് വെളിപ്പെടുത്തി. മാത്രമല്ല, താര സംഘട...
കൊച്ചി: നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന് യുവ നടന്‍ ഷെയ്ന്‍ നിഗം ലൈവില്‍ വന്നത് വെളിപ്പെടുത്തി.
മാത്രമല്ല, താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി.
യുവനടന്റെ പരാതിക്ക് പിന്നാലെ അമ്മ പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന 'വെയില്‍' എന്ന് ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ 16 ദിവസത്തെ ചിത്രീകരണം പൂര്‍ത്തികരിച്ച ഷെയ്ന്‍ തന്റെ അടുത്ത ചിത്രമായ 'കുര്‍ബാനി'യുടെ ചിത്രീകരണത്തിനായി മാങ്കുളത്തെ സൈറ്റിലേക്ക് പോയി.
എന്നാല്‍, കുര്‍ബാനിയിലെ വേഷത്തിനായി പിന്നിലെ മുടി അല്‍പ്പമൊന്ന് മാറ്റി.
ഇതില്‍ പ്രകോപിതനായ നിര്‍മ്മാതാവ് ജോബി തന്റെ ചിത്രമായ 'വെയില്‍'ലിന്റെ ഷൂട്ട് മുടക്കാനാണ് ഷെയ്ന്‍ ഇപ്രകാരം ചെയ്തത് എന്നാരോപിച്ച് വധഭീഷണി മുഴക്കി എന്നാണ് യുവനടന്‍ പറയുന്നത്.
ആരോപണം നിഷേധിച്ച് വിശദീകരണവുമായി നിര്‍മ്മതാവ് ജോബി ജോര്‍ജ്
എന്നാല്‍, തന്റെ 4.82 കോടി മുടക്കി എടുക്കുന്ന 'വെയില്‍' എന്ന ചിത്രത്തിനായി 30 ലക്ഷം രൂപ പ്രതിഫലം വാങ്ങിയ ഷെയ്ന്‍ ഇപ്പോള്‍ പ്രതിഫലം 40 ലക്ഷം വേണമെന്ന് ആവശ്യപ്പെടുകയും, ചിത്രത്തിന്റെ ബാക്കി ചിത്രീകരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അല്ലാതെ ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നു.
മാത്രമല്ല, നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും, അസോസിയേഷന്‍ നാളെ ഒരു തീരുമാനം പറയും വരെ ഒന്നും പറയില്ലെന്നും നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.
Keywords: Shane Nigam, Joby George, Actor, Producer, Amma
'
COMMENTS