കൊച്ചി: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ സാജു നവോദയ. ഈ കേസിലെ പ്രതികളെ വെറു...
കൊച്ചി: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ സാജു നവോദയ. ഈ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ തന്റെ പ്രതിഷേധം വ്യക്തമാക്കിയ സാജു പെണ്‍കുട്ടികള്‍ക്ക് നീതികിട്ടണമെന്ന് വ്യക്തമാക്കി.
ഇതേ ആവശ്യവുമായി സിനിമാപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച തെരുവ് കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സാജു വികാരാധീനനായത്. തനിക്ക് കുഞ്ഞുങ്ങളില്ലാത്തതില്‍ വിഷമുണ്ടെന്നും എന്നാല്‍ ഇനി തനിക്ക് മക്കള്‍ വേണ്ടെന്നും സാജു സങ്കടത്തോടെ വ്യക്തമാക്കി. വിതുമ്പിക്കരഞ്ഞു കൊണ്ടാണ് സാജു ഇക്കാര്യം പറഞ്ഞത്.
മക്കള്‍ ഉണ്ടായാല്‍ അവര്‍ക്ക് ഈ നാട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കില്ലെന്നും ഇപ്പോള്‍ മക്കള്‍ ഇല്ലെന്ന ദുഖം മാത്രമേയുള്ളൂെവന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നീചപ്രവൃത്തികള്‍ നിര്‍ത്താന്‍ സാധിക്കില്ലെന്നും താന്‍ പറയുന്നതുകേട്ട് ഒരാളെങ്കിലും മാറിചിന്തിച്ചാല്‍ നന്നായിരുന്നെന്നും സാജു വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്നും മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ കലാകാരനെന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണിതെന്നും സാജു വ്യക്തമാക്കി.
ഇതോടൊപ്പം സിനിമാ പ്രവര്‍ത്തകരുടെ തെരുവ് നാടകം അടക്കമുള്ള കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് ആരംഭിച്ച കലാപ്രകടനങ്ങള്‍ ഡി.സി.ഡി.എ കോംപ്ലക്‌സിനു മുന്നില്‍ സമാപിച്ചു.
Keywords: Actor Saju Navodaya, Valayar case, Play

COMMENTS