കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിന്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പരിപാടിക്ക് ക്ഷണിക്കപ്പെട്ട് അപമാനിക്കപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സംവിധാ...
കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിന്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പരിപാടിക്ക് ക്ഷണിക്കപ്പെട്ട് അപമാനിക്കപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സംവിധായകരുടെ സംഘടന ഫെഫ്ക. ബിനീഷിനോടൊപ്പം വേദി പങ്കിടാന്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ തയ്യാറാകാതിരുന്നതാണ് വിവാദത്തിനിരയായത്.
കോളേജ് മാഗസിന്‍ പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ തന്റെ സിനിമയില്‍ അവസരം ചോദിച്ചു നടക്കുന്ന മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് അറിയിച്ചെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടെന്നും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ സംസാരിക്കുന്ന സമയത്ത് നടന്‍ വേദിയിലെത്തുകയും നിലത്തിരുന്ന് പ്രതിഷേധിച്ച് രണ്ടു വാക്ക് സംസാരിച്ച ശേഷം പോവുകയുമായിരുന്നു.
ഈ വിഷയത്തില്‍ സംവിധായകനോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Actor Bineesh Bastin, Director Anil Radhakrishna Menon, Fefka, Palakkad medical college

COMMENTS