ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയുടെ അനുമതിയോടെ കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും കാണിച്ച് കോടതിയില്‍ സമര്‍ജിപ്പിച്ചിരുന്നു.
ഈ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.
Keywords: Yousuf Tarigami, Sitaram Yechury, Supre Court, Aiim New Delhi
COMMENTS